കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കർ ആക്കാതിരുന്നത് അവഹേളനം : പിണറായി തിരുവനന്തപുരം : പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടി? പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Posts
‘പി.ടി. ഉഷ പച്ചനുണകള്‍ പ്രചരിപ്പിച്ച് നടക്കുന്നു’; നിശിത വിമര്‍ശനവുമായി ഐ.ഒ.എ ട്രഷറര്‍
പാരിസ് ഒളിമ്ബിക്സിലെ മെഡല്‍ ജേതാക്കളെ ആദരിക്കാനായി താൻ മുന്നോട്ടുവെച്ച നിർദേശം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തള്ളിയെന്ന പരാമർശവുമായി രംഗത്തുവന്ന ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് പി.ടി.…
കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം
കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യമെന്ന് ഐ.സി.എം.ആർ. ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുമ്ബോഴാണ് നിർണായകമായ കണ്ടെത്തല്‍.…
കര്‍ണൂല്‍ സിദ്ധഗഞ്ച് ആശ്രമത്തില്‍ സ്വാമി അവധൂത നാദാനന്ദയ്ക്കൊപ്പം സൂപ്പര്‍താരം
അഭിനയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാലിന്റെ ആത്മീയതയോടുള്ള പ്രണയവും പ്രസിദ്ധമാണ്. ആത്മീയതയ്ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് മോഹൻലാല്‍. എനിക്ക് ചുറ്റും ആത്മീയത ഉണ്ടെന്നാണ്…