പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കള്‍ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്.
പാലക്കാട് മുതല്‍ കാസർകോട് വരെ ആറ് ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമാണ് 65 കുട്ടികള്‍ക്ക് വരെ പ്രവേശനം നല്‍കുന്നത്. സർക്കാർ സ്കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനം സീറ്റും (15 സീറ്റ്) എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റും (10 സീറ്റ്) വർധിപ്പിക്കുന്ന ‘ചെപ്പടി വിദ്യ’യാണ് ഇത്തവണയും. സർക്കാർ സ്കൂളുകളില്‍ 30 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ 50 കുട്ടികള്‍ പഠിക്കേണ്ട ബാച്ചുകളില്‍ 65 പേരും എയ്ഡഡില്‍ 20 ശതമാനം സീറ്റ് വർധനവിലൂടെ 60 കുട്ടികളും പഠിക്കേണ്ടിവരുന്നു. ഇതിനുപുറമെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അധിക സീറ്റ് കൂടി അനുവദിക്കുന്നതോടെ ബാച്ചുകളില്‍ 70 വരെ കുട്ടികളായി മാറുന്നു.