എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഘർഷ സാധ്യത മേഖലകളില്‍ പോലിസ് പരിശോധന സംഘടിപ്പിക്കും.
തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നി പ്രദേശങ്ങളില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും.
അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം എടുക്കുന്ന തീരുമാനം. ബോംബ് സ്ഫോടനം വ്യാപകമാകുമ്ബോഴും പൊലീസ് നോക്കുകുത്തിയായെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബോംബ് എവിടെ നിന്ന് വന്നെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേ സമയം പാർട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഐഎമ്മിന്റെ അറിവൊടെയെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബോംബ് സ്ക്വാഡ് വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല.
കണ്ണൂര്‍ എരഞ്ഞോലിയി കുടക്കളം സ്വദേശിയായ 75 വയസുകാരൻ വേലായുധന് ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്ബില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.
പറമ്ബില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ഇതേ പറമ്ബിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് അടുത്ത് കളഞ്ഞുകിട്ടിയ വസ്തു വയോധികൻ തുറന്നത്.