പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ അജയ് റായ്.
മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. കുടിയേറ്റക്കാരനെ ഗംഗായമുന സംസ്കാരത്തിന്റെ എക്സിറ്റ് ഡോര്‍ കാണിച്ചാല്‍ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാന്‍ കാശിയിലെ ജനങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളില്‍ അവകാശപ്പെട്ടത്.
മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. വാരണാസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ മുമ്ബ് രണ്ട് തവണ പരാജയപ്പെട്ട ആളാണ് അജയ് റായ്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ മോദിക്കെതിരെ മത്സരിച്ച യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ 75614, 152548 വോട്ടുകള്‍ നേടി വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.