കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ത്രിവര്‍ണ പതാക ഒഴിവാക്കണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുകയാണോ.
വയനാട്ടിലെ റാലിയില്‍ പാര്‍ട്ടി പതാക ഉപയോഗിക്കാത്തതിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം. മുസ്ലീം ലീഗിന്റെ വോട്ട് വേണം, പതാക കാണിക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സ്വന്തം പതാക ഉയര്ത്തിപ്പടിക്കാന് കഴിയാത്തവരായി കോണ്‍ഗ്രസ് മാറി. സംഘപരിവാറിനെ ഭയന്ന് സ്വന്തം പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.ഡി.പി.ഐയുമായി യുഡിഎഫ് രഹസ്യ ഡീല്‍ ഉണ്ടാക്കി. അതിന്റെ ഭാഗമാണ് വോട്ട് കച്ചവടവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ല. ഇലക്ടറര്‍ ബോണ്ട് വന്നപ്പോള്‍ അത് അഴിമതിയാണെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം ആണ്. ജനങ്ങള്‍ നല്കുന്ന പണം അത് സുതാര്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കരുവന്നൂരിലെ ഇ.ഡി അന്വേഷണം ബോധപൂര്‍വ്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടി അംഗങ്ങളുടെ അംഗത്വ ഫീസും ലെവിയും ജനങ്ങളുടെ സംഭാവനയുമാണ് പാര്‍ട്ടിയുടെ ഫണ്ട്. പാര്‍ട്ടി അംഗങ്ങളല്ലാത്തവരും വലിയ തോതില്‍ സഹായിക്കാറുണ്ട്. ഏതൊരാവശ്യത്തിനും ചോദിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കാറുണ്ട്. മറ്റ് പലരും നാട്ടുകാരോട് ഫണ്ട് പിരിച്ചിട്ട് ആക്ഷേപം ഉയരുന്നത് കണ്ടിട്ടുണ്ട്. അതൊന്നും സിപിഎമ്മിന് ബാധകമായ കാര്യമല്ല. സുതാര്യവും കൃത്യവുമായി കണക്ക് സൂക്ഷിക്കുന്ന പാരമ്ബര്യമാണ് സിപിഎമ്മിന്. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. എല്ലാ വര്‍ഷവും ആദായ നികുതി റിട്ടേണ്‍ ഫയല്‍ െചയ്യുന്നുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും നിയമ വിധേയമായി കൈകാര്യം ചെയ്യുന്നതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ എന്താണ് വ്യത്യാസം. ബോണ്ട് വേണ്ട എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടോ?
ഇ.ഡിയും സിബിഐയും സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗവും ഇന്‍കം ടാക്സും രാജ്യത്ത് ഇപ്പോള്‍ ബിജെപി ഇതര കക്ഷികള്‍ക്ക് നേരെയാണ് അന്വേഷണം നടത്തുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അന്വേഷണം വരുമ്ബോള്‍ കോണ്‍ഗ്രസ് ഇ.ഡിക്കും ബിജെപിക്കുമൊപ്പമാണ്. അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഉദാഹരണമാണ് കെജ്രിവാള്. മദ്യനയത്തില്‍ ഏറ്റവും വലിയ ആരോപണം ഉന്നയിച്ചതും പരാതി നല്കിയതും കോണ്‍ഗ്രസായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.