വയനാട്ടില്‍ ടി സിദ്ധിഖിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടയടി. കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്കിയ 2000 രൂപ പൂഴ്ത്തിയെന്നാരോപിച്ചാണ് പുതിയ തമ്മില്‍ തല്ല്.
കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിനെ മുൻ ഡി സി സി ജനറല്‍ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ആള് കസേരയെടുത്ത് അടിച്ചതായാണ് പുറത്തുവരുന്ന വിവരം.
ബൂത്തിലേക്ക് നല്കിയ പണം മാത്രമല്ല അടിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ടി സിദ്ധിഖ്,ടി ഹംസ,വട്ടക്കാരി മജീദ്,പി പി ആലി തുടങ്ങിയവരുള്‍പ്പെടുന്ന കമ്മിറ്റികളില്‍ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ചാണ് പണത്തില്‍ തുടങ്ങിയ ഭിന്നത പിന്നീട് മൂർച്ഛിച്ചത്.ഒരു വിഭാഗം നേതാക്കളെ മാറ്റി നിർത്തി സോഷ്യല്‍ എഞ്ചിനീയറിംഗ് പാലിക്കാതെ കമ്മിറ്റികളുണ്ടാക്കി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സ്ഥിതി തുടർന്നാല്‍ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കിറങ്ങില്ല എന്ന് ഇവർ ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്.ടി സിദ്ധിഖിന്റെ മുന്നില്‍ വെച്ചാണ് ആയി നടന്നത്.
നേരത്തേ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തില്‍ നടന്ന പ്രകടനത്തില്‍ നടുറോഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയിരുന്നു.