വടക്കെ മലബാറില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്.
ഉന്നത നേതാക്കളും സംസ്ഥാന ഭാരവാഹികളും അറസ്റ്റിലായിട്ടും കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തനം സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വാധീന പ്രദേശങ്ങളിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ശക്തമാക്കുക. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാസിറ്റി പൊലീസ് കമ്മിഷണര്‍, റൂറല്‍ എസ്.പി എന്നിവര്‍ സ്റ്റേഷനുകള്‍ക്ക് രാത്രികാല പട്രോളിങ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം ശക്തമാക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെയും മറ്റിടങ്ങളിലെയും കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. പോപുലര്‍ ഫ്രണ്ട് നിരോധന സമയത്ത് കണ്ണൂര്‍ നഗരത്തിലെ ചില സുപ്പര്‍ മാര്‍ക്കറ്റുകളിലും റെഡിമെയ്ഡ് ഷോപ്പുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂര്‍ കസാന കോട്ട, സിറ്റി, വളപട്ടണം എടക്കാട് എന്നിവങ്ങളിലും ഇരിട്ടി , മട്ടന്നൂര്‍, തലശേരി, തളിപറമ്ബ് പഴയങ്ങാടി എന്നിവടങ്ങളിലുമാണ് പൊലീസ് നിരീക്ഷണം ശക്തമാക്കുക. മട്ടന്നൂര്‍ ബേരയില്‍ കൈവെട്ടു കേസിലെ പ്രതി സവാദിനെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത് കണ്ണൂരിലെ പൊലീസിന് ക്ഷീണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയോടെയാണ് എൻ.ഐ.എ സംഘം ബേരയിലെ വാടക വീട്ടില്‍ നിന്നും പിടികുടിയത്. സവാദിന്റെ വാടകവീട്ടില്‍ നിന്നും കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും ഇയാളെ ഒളിവില്‍ കഴിയുന്ന നായി സഹായിച്ചവരെ കുറിച്ചുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഈ നമ്ബറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് സൂചന.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് പരസ്യ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നുവെങ്കിലും സ്വാധീന പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐയെന്ന രാഷ്ട്രീയ സംഘടനയുടെ മറവില്‍ പി.എഫ്.ഐ ആശയ പ്രചരണം നടത്തുന്നുണ്ടെന്നാണ് വിവരം. സ്ളീപ്പര്‍ സെല്‍ മോഡലിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രെഫ്രസര് ജോസഫിന്റെ കൈപ്പത്തി മത നിന്ദ ആരോപിച്ചു വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരിലെ മൂന്നിടങ്ങളില്‍ ഒളിവില്‍ താമസിച്ചതു കണ്ണൂരിലെ ജില്ല പൊലീസിന് വൻ ക്ഷീണമായിട്ടുണ്ട്. സുരക്ഷാവീഴ്ച്ചയാണ് ഈ കാര്യത്തില്‍ ചൂണ്ടികാണിക്കപ്പെടുന്നത്.