വെളുപ്പിന് സ്‌കൂട്ടറില്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന് ചെന്നിത്തലയും തുറന്ന് പറയണം; കെ സുരേന്ദ്രന്‍

മുന്‍ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതില്‍ ദുരൂഹത ആരോപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ഒരു മുന്‍മന്ത്രി സന്ദര്‍ശിക്കുന്നതില്‍ സാധാരണനിലയില്‍ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ സന്ദര്‍ശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന ആഭ്യന്തരമന്ത്രി ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയെ മുന്‍ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ഇന്ന് വെളുപ്പിന് സ്‌ക്കൂട്ടറില്‍ വന്ന് സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഒരു മന്ത്രിയെ ഒരു മുന്‍മന്ത്രി സന്ദര്‍ശിക്കുന്നതില്‍ സാധാരണനിലയില്‍ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. പക്ഷെ ഇതങ്ങനെയല്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രതിചേര്‍ക്കപ്പട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സന്ദര്‍ശനം. കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ സന്ദര്‍ശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാന്‍ തയ്യാറാവണം. ജനങ്ങള്‍ അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. വിശ്വാസി കൂടിയായ ആഭ്യന്തരമന്ത്രി ഇക്കാര്യത്തിലുള്ള മൗനം വെടിയണം. കടകമ്പള്ളി പോയത് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എന്നതും പ്രധാനം. നേരത്തെ പത്മകുമാറിനെ സംരക്ഷിച്ച പാര്‍ട്ടിക്ക് അവസാനം അത് തെറ്റായിപ്പോയെന്ന് പറയേണ്ടി വന്നത് കടകമ്പള്ളിയുടെ കാര്യത്തിലും പ്രസക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *