റബര്‍ താങ്ങുവില വര്‍ധിപ്പിച്ചതില്‍ സന്തോഷം; കാര്‍ഷിക ബജറ്റ് അവതരിപ്പിച്ചില്ലെന്ന് ജോസ് കെ.മാണി

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റില്‍ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.

മാണി. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റില്‍ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് കടലവകാശം ഉറപ്പാക്കുമെന്നതും കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടുവെച്ച ആവശ്യങ്ങളായിരുന്നു. ഇവ ബജറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി ആക്രമണങ്ങളില്‍ പൊലിഞ്ഞ ജീവനുകളെക്കുറിച്ച്‌ സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കാട്ടാനകളുടെ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ഇത് അതീവ ഗൗരവതരമാണെന്നും ഇതില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *