ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

രോഗ്യ മേഖലയെ തകര്‍ക്കാന്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. കഴിഞ്ഞ 10 വര്‍ഷം മാത്രം അല്ല, എല്ലാ കാലത്തും ഈ ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ മാത്രമെ നടപ്പാക്കൂ എന്നതും വ്യാജ പ്രചരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യ വല്‍ക്കരിക്കുമെന്ന പ്രചരണം തെറ്റാണ്. സ്വകാര്യ മേഖലയിലെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ സര്‍ക്കാര്‍ ആശുപത്രിയികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *