ബന്ധുനിയമന വിവാദം: സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

ന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു.

മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിന്റെ രാജി. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിന്റെ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസ് കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ്.

താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *