കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനാണ് സാധ്യത.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബുധനാഴ്ച ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഡി.കെ. ശിവകുമാറിന്റെ അനുയായികള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുമുതല്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ നിലനിന്നിരുന്ന ദീര്‍ഘനാളത്തെ അധികാരത്തര്‍ക്കത്തിനാണ് ഇതോടെ അറുതിയാകുന്നത്.
ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിച്ചെങ്കിലും, പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്ന് സിദ്ധരാമയ്യ നിര്‍ബന്ധം പിടിക്കുന്നതായാണ് വിവരം. ഡി.കെ. ശിവകുമാറിന്റെ പദവിാരോഹണം വൈകിപ്പിക്കാനും മറ്റ് പേരുകള്‍ മുന്നോട്ട് വെക്കാനുമുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
ശിവകുമാറിന്റെ കാര്യത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍, ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ ഒരു സമവായ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സിദ്ധരാമയ്യ വിഭാഗം ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി പരമേശ്വര മാറിയേക്കാം.
രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ഒടുവില്‍ സിദ്ധരാമയ്യ പദവി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായതെന്നാണ് സൂചന.
