ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍’ ; തൊട്ടുപിന്നാലെ അഴിമതിക്കെതിരെ ‘ഓപ്പറേഷന്‍ സീറോ’

മയക്കുമരുന്നിനെതിരേ ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ‘ഓപ്പറേഷന്‍ സീറോ’ യും പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കാനുള്ള വിപുലമായ കര്‍മ്മപദ്ധതിയായിട്ടാണ് ഓപ്പറേഷന്‍ സീറോ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിലാകും രണ്ടു പദ്ധതിയും നടപ്പാക്കുക.

വിജിലന്‍സ് മേധാവി തയ്യാറാക്കിയ പദ്ധതിയുടെ സമഗ്രമായ രൂപരേഖ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും. കപടസത്യങ്ങളും കൈക്കൂലിയും ഇല്ലാതാക്കി പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൂര്‍ണ്ണമായും അഴിമതിമുക്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ സീറോ വിഭാവനം ചെയ്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും വിജിലന്‍സിന്റെ നിരീക്ഷണവലയത്തിലാക്കും. സുതാര്യത ഉറപ്പാക്കാനും ഫയല്‍ നീക്കങ്ങളിലെ അനാവശ്യ താമസം ഒഴിവാക്കാനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *