കേരളത്തിലെ ഭരണ-രാഷ്ട്രീയ സിരാകേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ട് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ഭൂകമ്പത്തിന് വഴിമരുന്നിടുന്നു.
സർക്കാരും രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് മാഫിയയും ചേർന്ന് നടത്തുന്ന ‘അവിശുദ്ധ ദലാള്പ്പണി’യുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനു തോമസ് തന്റെ പുതിയ പോസ്റ്റിലൂടെ അക്കമിട്ട് നിരത്തുന്നത്. ഭരണത്തിന്റെ ഇടനാഴികളില്‍ സജീവമായ ചില ഇടനിലക്കാർക്ക് ബിജെപിയിലെയും സിപിഐഎമ്മിലെയും നേതാക്കളെ ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്ന വിസ്മയിപ്പിക്കുന്ന വിവരമാണ് ഇതില്‍ പ്രധാനം.
പഴയകാലത്തെ അഴിമതി രീതികളില്‍ നിന്ന് മാറി, നിയമപരമായ പരിരക്ഷയോടെ നടത്തുന്ന പുതിയ കാലത്തെ കൊള്ളയെക്കുറിച്ചാണ് മനു തോമസ് സൂചിപ്പിക്കുന്നത്. എ.ഐ ക്യാമറ കരാർ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്നില്‍ നിർത്തി ടെൻഡർ എടുപ്പിക്കുകയും, തൊട്ടുപിന്നാലെ വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കുടുംബ കമ്പനിക്ക് ഉപകരാർ നല്‍കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണിവിടെ അരങ്ങേറുന്നത്.
2017-ല്‍ മാത്രം രജിസ്റ്റർ ചെയ്ത ‘പ്രസാഡിയോ’ എന്ന കമ്പനിക്ക് വേണ്ടി പ്രോജക്റ്റുകള്‍ മുൻകൂട്ടി തയ്യാറാക്കുന്ന അദൃശ്യ ശൃംഖലയെ മനു തോമസ് തുറന്നുകാട്ടുന്നു.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ കരുത്തനായ ഒരു വ്യക്തിയെ ലക്ഷ്യം വെച്ചാണ് മനു തോമസിന്റെ മറ്റൊരു പ്രധാന ആരോപണം. വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ പിണറായിയുടെ നിഴലായി കൂടെയുള്ള ഈ ‘വടകരക്കാരൻ’ വിശ്വസ്തൻ ഇന്ന് കോടീശ്വരനായ ദലാളായി മാറിയെന്ന് പോസ്റ്റ് ആരോപിക്കുന്നു.
കേരളത്തിലെ ഭരണ-രാഷ്ട്രീയ സിരാകേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ട് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ഭൂകമ്പത്തിന് വഴിമരുന്നിടുന്നു.
സർക്കാരും രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് മാഫിയയും ചേർന്ന് നടത്തുന്ന ‘അവിശുദ്ധ ദലാള്പ്പണി’യുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനു തോമസ് തന്റെ പുതിയ പോസ്റ്റിലൂടെ അക്കമിട്ട് നിരത്തുന്നത്. ഭരണത്തിന്റെ ഇടനാഴികളില്‍ സജീവമായ ചില ഇടനിലക്കാർക്ക് ബിജെപിയിലെയും സിപിഐഎമ്മിലെയും നേതാക്കളെ ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്ന വിസ്മയിപ്പിക്കുന്ന വിവരമാണ് ഇതില്‍ പ്രധാനം.
പഴയകാലത്തെ അഴിമതി രീതികളില്‍ നിന്ന് മാറി, നിയമപരമായ പരിരക്ഷയോടെ നടത്തുന്ന പുതിയ കാലത്തെ കൊള്ളയെക്കുറിച്ചാണ് മനു തോമസ് സൂചിപ്പിക്കുന്നത്. എ.ഐ ക്യാമറ കരാർ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്നില്‍ നിർത്തി ടെൻഡർ എടുപ്പിക്കുകയും, തൊട്ടുപിന്നാലെ വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കുടുംബ കമ്പനിക്ക് ഉപകരാർ നല്‍കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണിവിടെ അരങ്ങേറുന്നത്.
2017-ല്‍ മാത്രം രജിസ്റ്റർ ചെയ്ത ‘പ്രസാഡിയോ’ എന്ന കമ്പനിക്ക് വേണ്ടി പ്രോജക്റ്റുകള്‍ മുൻകൂട്ടി തയ്യാറാക്കുന്ന അദൃശ്യ ശൃംഖലയെ മനു തോമസ് തുറന്നുകാട്ടുന്നു.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ കരുത്തനായ ഒരു വ്യക്തിയെ ലക്ഷ്യം വെച്ചാണ് മനു തോമസിന്റെ മറ്റൊരു പ്രധാന ആരോപണം. വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ പിണറായിയുടെ നിഴലായി കൂടെയുള്ള ഈ ‘വടകരക്കാരൻ’ വിശ്വസ്തൻ ഇന്ന് കോടീശ്വരനായ ദലാളായി മാറിയെന്ന് പോസ്റ്റ് ആരോപിക്കുന്നു.
മനു തോമസിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം
“സർക്കാരും _ രാഷ്ട്രീയക്കാരും
കോർപ്പറേറ്റ് മാഫിയയും ചേർന്നുള്ള
അവിശുദ്ധ ദലാള്പ്പണി …”
എല്ലാ രാഷ്ട്രിയ നേതൃത്വത്തേയും പരസ്പരം ബന്ധപ്പെടുത്താനും ആവശ്യാനുസരണം ഉപയോഗപെടുത്താനും പരസ്പരം സഹകരിപ്പിക്കാനും ഇടനിലക്കാരായ ഒരു വിഭാഗം ദലാള്മാർ ഇന്ന് ഭരണഇടനാഴികളില് സജീവമാണ് അവർക്ക് ബി.ജെപിയിലെയും സി.പി ഐ. എം ലെയും നേതാക്കളെ ആവശ്യനുസരണം സഹകരിപ്പിക്കാൻ കഴിയുന്നുണ്ട്.
പ്രമാദമായ കേസുകള്‍ സുപ്രീം കോടതിയില്‍ അട്ടിമറിക്കാനും എണ്ണമില്ലാത്ത തവണ മാറ്റിവയ്പ്പിക്കാനും കഴിവുണ്ട്
രഹസ്യമായ ഈ ബാന്ധവം പയ്യന്നൂരിലെ അഴിമതിക്കാരില്‍ നിന്നും ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍ വരെ നീളുന്ന അദൃശ്യ ശൃംഖലയാണ്.
കൈരളി ചാനലും ബ്രിട്ടാസ് ൻ്റെ നയതന്ത്രബുദ്ധിയും, സിനിമനടനോടുള്ള സ്നേഹവായ്പും മുഖ്യമന്ത്രിയുടെ ആദ്യ പൊതുമാപ്പും,ഈ അന്തർനാടകത്തിൻ്റെ കാണാപുറങ്ങളാണ്.
കൈരളി ചാനല്‍ നാട്ടിലെ സാധാരണക്കാരൻ്റെ വിയർപ്പ്പറ്റിയ പണത്തിൻ്റെ കൂടി പങ്ക് സമാഹരിച്ചു തുടങ്ങിയ സ്ഥാപനമാണെങ്കിലും ആ സ്ഥാപനത്തിൻ്റെ മറവില്‍ യാതൊരു കണക്കോ ഓഡിറ്റോ വേണ്ടാത്ത കോടികള്‍ വന്ന് മറിയുന്നുണ്ട് .
ഈ പണം ആർക്ക് എന്തിന് വേണ്ടി വിനിയോഗിക്കപ്പെടുന്നു എന്നതിന് കണക്ക് ഇല്ല,
ഈ …തുടർഭരണകാലത്ത് ചില മന്ത്രിമാർ_ അവരുടെ അതിശക്തരായവരും സ്വയം അധികാരകേന്ദ്രമായി മാറിയവരുമായ ചില പി. എമാർ ഭരണ തലത്തിലെ മറ്റുചിലർ എന്നിവരൊക്കെ ചേർന്ന അഴിമതിയുടെ പുതിയ രൂപങ്ങള്‍ പലതും കേരളത്തില്‍ ചർച്ചയായി വരാനിരിക്കുന്നു .
പിണറായി മുഖ്യമന്ത്രിയായി ആദ്യം ചുമതലയേറ്റപ്പോള്‍ പാർട്ടി നിർദ്ദേശിക്കുന്ന വിവിധ വകുപ്പുകളിലെ പി. എ മാർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരിക്കണം എന്ന് വ്യവസ്ഥകൊണ്ടുവന്നു. ടേം വ്യവസ്ഥ ഇവിടെയും ബാധകമാക്കി എങ്കിലും പിണറായിയുടെ “വടകര”ക്കാരനായ വിശ്വസ്തന് അത് രണ്ടും ബാധകമല്ലാതായി പിണറായി വൈദ്യുതിമന്ത്രിയായ കാലത്ത് തിരുവനന്തപുരത്തേക്ക് വണ്ടികയറിയ
ഈ പി. എ പിന്നീട് എല്ലാക്കാലവും ഭരണഇടനാഴികളില് തുടർന്നു ഇന്നയാള് കോടിശ്വരനായി മാറിയ ദലാള്‍ ആണ് ,
നിയമപരമായ അഴിമതിയുടെ
കേരള മോഡല്‍ :
രാഷ്ട്രീയ അഴിമതി എന്നത് മുൻകാലങ്ങളിലെ പോലെയല്ല ഇപ്പോള്‍ നടത്തപ്പെടുന്നത്
പണ്ട് കാലത്തെ പോലെ വൻ അഴിമതികഥകള്‍ ഇനി പുറത്തു വരുകയുമില്ല
കേന്ദ്ര തലത്തില്‍ കഴിഞ്ഞ കുറെകാലമായി പരിക്ഷിക്കപ്പെട്ട് വിജയം കണ്ട രീതിയാണിത് നിയമപരമായി പരിരക്ഷഉറപ്പുവരുത്തികൊണ്ടുള്ള അഴിമതി, ഇത് തന്നെയാണ് കേരളത്തില്‍ ഇപ്പോള്‍ നടത്തപ്പെടുന്ന അഴിമതിയുടെ രൂപവും ഒരു ഉദാഹരണം പറയാം:
കേരളത്തില്‍ റോഡുകളില്‍ എ. ഐ ക്യാമറകള്‍ സ്ഥാപിക്കാൻ സർക്കാരിൻ്റെ രാഷ്ട്രീയ തീരുമാനം ഉണ്ടാക്കുന്നു പ്രോജക്ട് വയ്പ്പിക്കുന്നു ടെൻണ്ടർ ക്ഷണിക്കുന്നു പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ടെൻണ്ടർ ലഭിക്കുന്നു.
ഈ പ്രവർത്തി ഒരിക്കലും കെല്‍ട്രോണിന് ചെയ്യാൻ വേണ്ടിയല്ല എന്നത് ഏവർക്കും അറിയാം ,പക്ഷെ കെല്ട്രോണ്മായി ടെൻണ്ടർ ഉറപ്പിക്കുന്നതോടെ സർക്കാരിന് നിയപരമായ പരിരക്ഷ കിട്ടുന്നു.
ഇനിയാണ് നിയമപരമായ അഴിമതിയുടെ രണ്ടാം ഭാഗം
കെല്‍ട്രോണിന് കിട്ടിയ വർക്ക് അവർ സബ് കോണ്ട്രാക്റ്റ് നല്കുന്നു ,അപ്പോള്‍ തന്നെ അതെടുക്കാൻ ഒരുകമ്പനി തയ്യാറായി നില്പുണ്ടായിരിക്കും. കാരണം എ. ഐ ക്യാമറ പ്രോജക്ട് ഉണ്ടാക്കപ്പെട്ടത് തന്നെ 2017 ല്‍ മാത്രം വടകര കേന്ദ്രമാക്കി രജിസ്ട്ർ ചെയ്ത ഈ കമ്പനിക്ക് വേണ്ടിയാണ് എന്നതാണ് സത്യം.
ഇവിടെ സർക്കാരിനെതിരെയോ…മന്ത്രിമാർക്ക് എതിരെയോ…നേരിട്ട് അഴിമതിയുടെആരോപണം ഉന്നയിക്കാൻ കഴിയാതെ വരുന്നു. കാരണം സർക്കാറിൻ്റെ പ്രോജക്ട് ടെൻണ്ടർ എടുത്തത് സർക്കാർ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ്
മുകളില്‍ പറഞ്ഞ ദീർഘകാലമായി തലസ്ഥാനത്തുള്ള സ്വന്തം പി. എ യുടെ കാർമികത്വത്തില്‍
ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനത്തിനെ ഉപയോഗിച്ചു കൊണ്ടും ഇത്തരത്തില്‍ കമ്മീഷൻ തട്ടിപ്പ് വ്യാപകമായി അരങ്ങേറുന്നുണ്ട് .
ഏതാണാ വടകര കമ്പനി;
പ്രെസാടിയോ മലയാളികള്‍ കുറച്ചു പേര് എങ്കിലും ഈ പേര് കേട്ടിരിക്കും
കേള്‍ക്കുമ്പോള്‍ ഏതോ യൂറോപ്പ്യൻ കമ്പനിയാണെന്ന് തോന്നാമെങ്കിലും ഇതൊക്കെ കുടുംബക്കാരുടെയാണ്
കേരളത്തിലെ RTO ഓഫീസുകള്‍ ,ടെസ്റ്റ് ഗ്രൗണ്ട് എന്നിവയുടെ ഡിജിറ്റലൈസേഷൻ കരാറും ഇതേ മാതൃകയില്‍ ഈ കമ്പനിക്ക് ഈക്കാലത്ത് തന്നെ ലഭിച്ചു.
തട്ടികൂട്ടു കമ്പനികള്‍ വഴി ബന്ധു ജനങ്ങള്‍ക്ക് കഴിഞ്ഞ 10 വർഷങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലും ടൂറിസം വകുപ്പിലും ആഭ്യന്തര വകുപ്പിലും
ഐ ടി വകുപ്പിലും ഉള്‍പ്പെടെ നിരവധിയായ പ്രോജക്ടുകള്‍ ലഭിച്ചു
മിക്കതുംഇവർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട പ്രോജക്ടുകള്‍ ആയിരുന്നു .ജില്ലാ പഞ്ചായത്തുകള്‍ വഴിയും മറ്റ് സർക്കാർ വകുപ്പുകള്‍ വഴിയും ഭരണ സംവിധാനമുപയോഗിച്ച് ഈ മാഫിയ വെട്ടിച്ചെടുത്ത കോടികള്‍ നിശബ്ദ തെളിവുകളാണ്.
പൊതുജനങ്ങളുടെ കണ്ണില്‍ എല്ലാം സുതാര്യമായിരിക്കും എന്നാല്‍ രാഷ്ട്രീഭരണ നേതൃത്വവും ഇത്തരം കുടുംബ കമ്പനികളും ചേർന്നുള്ള വമ്പൻ കൊള്ള കേരളത്തിലും നിർബാധം തുടരുന്നു.
കരിമണല്‍ ഖനനക്കാരൻ കർത്തയില്‍ നിന്ന് മകള്‍ മാസപ്പടി ആണോ സർവ്വീസ് ചെയ്യ്തതിനുള്ള പ്രതിഫലമാണോ വാങ്ങിയെതെന്നെ തർക്കത്തില്‍ ആ പ്രശ്നമൊതുങ്ങി..
അത് പ്രതിഫലമാണ് എന്നു തന്നെ കരുതുക
പി.ബി മെമ്പറും മുഖ്യമന്ത്രിയുമായ ആളുടെ മകള്‍ക്ക് എങ്ങനെ ഇത്ര വിവാദമായ കമ്പനിയില്‍ പ്രതിഫലം വാങ്ങനുള്ള കരാർ ഉണ്ടാക്കാൻ കഴിയുന്നു..? ഇതെന്ത് താല്പര്യമാണ് .!എന്ന് ചോദിക്കാൻ കഴിയുന്ന യുക്തിവാദികള്‍ CPIM ല്‍ ഇല്ലാ എന്നുതോന്നുന്നു. പ്രതിപക്ഷത്തിൻ്റെ നേതാക്കള്‍ ഒന്നടങ്കം മാസപടിലിസ്റ്റില് പെട്ടുതുകൊണ്ട് അവർക്കും ഈ വിഷയത്തില്‍ കരിമണല്കടപുറത്ത് കണ്ട ഭാവമുണ്ടായിട്ടില്ല.
അഴിമതിയുടെ ഹാപ്പിനെസ്.
മുകളില്‍ പറഞ്ഞുപോലെ അഴിമതി നടത്താൻ പ്രോജക്ടുകള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്താണ് ഇന്നത്തെ.. പാർട്ടി സംസ്ഥാനസെക്രട്ടറി എം.എല്‍ എ യും. മന്ത്രിയുമായ അവസരത്തെ ഉപയോഗപ്പെടുത്തി സെക്രട്ടറിയുടെ. മകൻ തളിപ്പറമ്പിലെ നാട്ടുകാർക്ക് ഹാപ്പിനെസ് കുറവാണെന്ന് കണ്ടെത്തുകയും അത് ഉണ്ടാക്കാൻ പുതിയ പ്രൊജക്ട് നടപ്പിലാക്കാൻ അച്ഛൻ്റെ ഭരണ സൗകര്യങ്ങള്‍ ഉപയോഗിച്ചതും
തുടർന്ന് രണ്ട് വർഷങ്ങള്‍ നടത്തിയ ഫെസ്സില്‍ കോടികണക്കിന് രൂപ ഖജനാവില്‍ നിന്ന് വകമാറിഒഴുകി
ഈ പരിപാടിക്ക് പൊതു സംഘാടക സമിതി ഉണ്ടാക്കിയെങ്കിലുംകണക്കുകള് രണ്ടുതരത്തിലാണ് തയ്യാറാക്കിയത് പാർട്ടി കമ്മറ്റിയില്‍ അവതരിപ്പിച്ച കണക്കില്‍ തന്നെ വലിയതുക മിച്ചം ഉള്ളതായി കണ്ടു ഈ തുക ആദ്യം എം.എല്‍എ യുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. പിന്നിട് അത് മാറ്റി
ഈ പണം സത്യത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും വിവിധ സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും ഗവ: ഉത്തരവുപ്രകാരം നല്കിയ പണമാണ് ,കൂടാതെ ഭരണസ്വാധീനം ഉപയോഗിച്ച് ലക്ഷകണക്കിന് തുക സ്വകാര്യ വ്യക്തികള്‍ സ്ഥാപനങ്ങളില്‍ നിന്നു സമാഹരിച്ചെങ്കിലും ഒന്നിലും വ്യക്തമായ കണക്കില്ല, എല്ലാം നടത്തിയത് എം.എല്‍ എ യുടെ മകനും സംഘവും മാത്രമാണ് മറ്റാർക്കും ഒന്നും അറിയില്ല എന്നാണ് തളിപ്പറമ്പിലെ പാർട്ടി നേതാക്കള്‍ പരസ്പരം പങ്കുവയ്ക്കുന്ന ഹാപ്പിനെസ് രഹസ്യം ,
പാർട്ടി_ ഭരണ സ്വാധീനത്തെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ CPIM നേതൃത്വത്തിലെ പലരുടെയും മക്കളും മരുമക്കളും പഠിച്ചു കഴിഞ്ഞു
ഒരു അഴിമതിയുടെ രൂപംകൂടി പറയാം
അച്ഛൻ കുറച്ചുകാലംമാത്രം എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് മലബാറിലെ പ്രമുഖ അബ്കാരിയുടെ കൈയില്‍ നിന്ന് പ്രമുഖ നടനെ വച്ച് സിനിമ നിർമ്മിക്കാൻ ഒരു മകൻ 2 കോടി രൂപ കടം വാങ്ങി. പ്രത്യുപകരാമായി അബ്കാരിയുടെ കാസർഗോഡ് ജില്ലയിലുള്ള ബാറിന് സമീപത്തായി ആരംഭിച്ച ബിബറേജസ് കോർപ്പറേഷൻ്റെ ഔഡ്ലെറ്റ് തുടങ്ങിയ ദിവസം വൈകുന്നേരം തന്നെ സർക്കാർ ഉത്തരവുപ്രകാരം പൂട്ടിച്ചുവത്രെ. . പിന്നിട് അബ്കാരിക്ക് പണം തിരികെ കിട്ടാതെ വന്നപ്പോള്‍ അ്ദേഹം പരാതിയുമായി നേതാക്കളെ കണ്ടുവെങ്കിലും പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല, പരിധിവിട്ട് ചോദിക്കാൻ അധികാരകേന്ദ്രത്തോടുള്ള ഭയം അബ്കാരിയെ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നു.
എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ ,…!
(തുടരും)
