യുഎസ് സൈന്യം ഇറാൻ വിടും; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നല്‍കി.

ഞങ്ങള്‍ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാല്‍ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങള്‍ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താല്‍പര്യങ്ങള്‍ മാത്രമാണ് തനിക്ക് പ്രധാനമെന്നും ട്രംപ് വ്യക്തമാക്കി.

വരുംദിവസങ്ങള്‍ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികള്‍ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *