രാജ്യത്ത് പാചകവാതക ക്ഷാമം; പ്രതിസന്ധിയിലായി ഹോട്ടലുകള്‍

പാചക വാതക ക്ഷാമത്തില്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. ഗാർഹിക വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർദ്ധനവുണ്ടായതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ പാചക വാതക നിയന്ത്രണമുണ്ടായതോടെ അടച്ച്‌ പൂട്ടാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഹോട്ടലുകള്‍.

നിയന്ത്രണം തുടർന്നാല്‍ വിവിധ മേഖലകളും പ്രതിസന്ധിയിലാകും.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കൊപ്പം കേരളത്തിലും പാചക വാതക പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറുകള്‍ ലഭ്യമല്ലാതായതോടെയാണ് ഹോട്ടല്‍ റസ്റ്റോറന്റ് മേഖല അടച്ചു പൂട്ടല്‍ ഭീക്ഷണിയിലാണ്. പാചക വാതക ക്ഷാമത്തെ തുടർന്ന് എറണാകുളം 20 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ച്‌ പുട്ടി. നിയന്ത്രണം തുടർന്നാല്‍ ഭക്ഷണത്തിനായി ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്നവരും മറ്റ് മേഖലകളും പ്രതിസന്ധിയിലാകും. സംഭവത്തില്‍ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണയുണ്ടായത്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രം ഇടപെടണം എന്നാണ് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ആവശ്യം.

സിലിണ്ടറിന് പകരം വിറകടുപ്പ് ഉപയോഗിക്കുക എന്നത് സാധ്യമല്ല. വിറകടുപ്പിലെ പാചകം ഫുഡ് സേഫ്റ്റി നിയമത്തിനെതിരാണ്. പരിശോധയുണ്ടായാല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. പാചക വാതക പ്രതിസന്ധി ഹോട്ടല്‍ റസ്റ്റോറന്റ് മേഖലകള്‍ക്ക് ഇരുട്ടടിയാകുകയാണ്

Leave a Reply

Your email address will not be published. Required fields are marked *