വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നടപടിയുണ്ടാകും മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴയില്‍ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് .വിഷയം അറിഞ്ഞപ്പോള് തന്നെ പ്രാഥമിക റിപ്പോര്ട്ട് തേടിയതായി മന്ത്രി പറഞ്ഞു.

മറ്റ് മെഡിക്കല് കോളജിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര് വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില് കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര് അഞ്ച് വര്ഷം മുന്പ് വിരമിച്ചിരുന്നു. ഡോക്ടര് സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല് കോളജിലെ ഡോക്ടര്മാര് പുറത്ത് പ്രാക്ടീസ് ചെയ്യാന് പാടില്ലെന്നും മന്ത്രി വിശദീകരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്ഡ് നാല്പ്പതില്ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്മാരുടെ അനാസ്ഥയില് ദുരിതം അനുഭവിക്കുന്നത്.

‘ഡിഎംഇക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ അന്വേഷണം നടത്തും. വിദഗ്ദ്ധ സംഘം ആലപ്പുഴയിലേക്കെത്തും. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പൊലീസിന് കൈമാറും. ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും സർവീസിലുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വയറ്റില്‍ കത്രിക കുടുങ്ങി അഞ്ച് വർഷത്തോളം കാലം ദുരിതം പേറിയ ഉഷയുടെ മകനുമായി സംസാരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വീട്ടില്‍ പോയി കണ്ടെന്നാണ് മകൻ പറഞ്ഞത്. ഡോക്ടർക്ക് കേസ് ഓർമയുണ്ട്. ഓപ്പറേഷൻ നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. അതെങ്ങനെ ശരിയാവും. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. ശസ്ത്രക്രിയ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകണം നടത്തേണ്ടത്. കുടുംബം പറയുന്നത് വിശ്വാസത്തിലെടുക്കുകയാണ്. ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും പറയാൻ പാടില്ലാത്ത കാര്യമാണെന്നും സ്വന്തം അനുഭവത്തില്‍ വന്നാല്‍ അപ്പോള്‍ ഇങ്ങനെ പറയുമോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലിയോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *