കാലിക്കറ്റ് സര്‍വകലാശാല കാമ്ബസിലെ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടില്‍ മലക്കം മറിഞ്ഞു.
രാവിലെ കാമ്ബസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിച്ചപ്പോള്‍ പൊലീസിനെ തലോടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് കാലിക്കറ്റ് കാമ്ബസില്‍ പൊലീസ് നിഷ്ക്രിയമാകാൻ കാരണമെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പോരായ്മകള്‍ എല്ലാ സംവിധാനങ്ങള്ക്കുമുണ്ടാകും. അത് കേരള പൊലീസിനുമുണ്ട്. എന്നാല്‍, അവരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. പൊലീസിനെതിരെ തനിക്ക് ഒരു പരാതിയുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.