തൊണ്ടിമുതല്‍ കേസ് : കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണം, പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.

മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആൻറണി രാജുവിന്റെ വാദം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും ഇന്നത്തെ വിധി നിർണായകമാണ്.

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആൻറണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എം.എല്‍.എ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായത്. പിന്നീട് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. കോടതിവിധി റദ്ദാക്കിയാല്‍ ആൻറണി രാജുവിന് എം.എല്‍.എയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല. കേസില്‍ രണ്ടാം പ്രതിയാണ് ആൻറണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കല്‍, സർക്കാർ ഉദ്യോഗസ്ഥൻറെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈകോടതി വിട്ടയച്ചു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച്‌ വെട്ടിത്തയ്ച്ച്‌ ചെറുതാക്കി തിരികെ വെച്ചെന്നാണു കേസ്.

Leave a Reply

Your email address will not be published. Required fields are marked *