ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി62 ഇന്ത്യൻ മഹാസമുദ്രത്തില്‍ പതിച്ചു

ജനുവരി 12-ന് വിക്ഷേപണത്തിനിടെ പരാജയപ്പെട്ട ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി62 റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.

വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റോക്കറ്റിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നില്ല.


റോക്കറ്റ് വഹിച്ചിരുന്ന ഡിആര്‍ഡിഒയുടെ തന്ത്രപ്രധാന ഉപഗ്രഹമായ ഇഒഎസ്-എന്‍1 ഉള്‍പ്പെടെയുള്ള 15 ഉപഗ്രഹങ്ങളും അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനിടെ ഉണ്ടായ ഘര്‍ഷണത്തില്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവലിന്റെ വിശകലനമനുസരിച്ച്‌, റോക്കറ്റിന് നിശ്ചിത ഭ്രമണപഥത്തില്‍ എത്താന്‍ ആവശ്യമായ വേഗത കൈവരിക്കാനായില്ല. തുടര്‍ന്ന് സബ് ഓര്‍ബിറ്റല്‍ പാതയിലൂടെ സഞ്ചരിച്ച വാഹനം ഏകദേശം 75°E, 18°S അക്ഷാംശ രേഖകള്‍ക്കിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര ഭാഗത്ത് പതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *