സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞുപോയെന്ന് പരാതി; വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജര്‍

കൊച്ചിയില്‍ സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റില്‍ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളും ചിക്കിംഗ് മാനേജരും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്.കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി.

വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാർഥികളുടെ സഹോദരന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഇടപ്പള്ളി ഔട്ട് ലെറ്റിലെ മാനേജരാണ് കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്തത്. കൊച്ചിയില്‍ നടക്കുന്ന സെൻട്രല്‍ സ്പോർട്സ് മീറ്റില്‍ പങ്കെടുക്കാൻ എത്തിയതാണ് വിദ്യാർഥികള്‍. മാനേജർ കത്തിയുമായി പുറത്ത് കാത്തു നിന്നതോടെ വിദ്യാർഥികള്‍ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *