ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല.

ഫോറന്‍സിക് റിപ്പോര്‍ട്ട് നടന് അനുകൂലമാണ്. ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.

താന്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കായെത്തിയത്. ഇതറിഞ്ഞ ഷൈൻ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷൈനും സുഹൃത്ത് അഹമ്മദ് മുര്‍ഷാദുമാണ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *