കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഒപ്പിടണമെന്ന ഉപാധികള്‍ ഒഴിവാക്കി ; റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച്‌ ഹൈക്കോടതി

ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷൻസ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി.

ഗവേഷകവിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്.

കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാർ റദ്ദാക്കിയത്. നവംബർ, ഡിസംബർ മാസങ്ങളില്‍ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടൻ നല്‍കിയ ഹർജിയിലാണ് ഉത്തരവ്.

അതേസമയം, വിദേശപര്യടനത്തിൻറെ എല്ലാ വിശദാംശങ്ങളും ഹർജിക്കാരൻ പോലീസിനു കൈമാറണമെന്നും കോടതി നിർദേശിച്ചു. എറണാകുളം സെൻട്രല്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ സെപ്റ്റംബർ ഒമ്ബതിനാണ് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *