പിഎം ശ്രീ പദ്ധതി: ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു.

മുന്നണിയില്‍ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് നേതാക്കള്‍ . സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും. സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്ബ് എം വി ഗോവിന്ദൻ ബിനോയ് വിശ്വവുമായി ആശയവിനിമയെ നടത്തും.

മന്ത്രിസഭയെ വിശ്വാസത്തില്‍ എടുക്കാത്തത് എന്തെന്ന് സിപിഐ ചോദിച്ചു. സിപിഐയുടെ പോംവഴി കൂട്ടായി അന്വേഷിക്കും. രണ്ടുവട്ടം എതിർപ്പ് വന്നിട്ടും മാറ്റിവെച്ച പദ്ധതിയില്‍ മന്ത്രിസഭയില്‍ കാര്യങ്ങള്‍ പറയാതെ എന്തിനാണ് വിദ്യാഭ്യാസ മന്ത്രി ഒപ്പുവെച്ചതെന്നും സിപിഐ ചോദിച്ചു. കൂടിയാലോചന ഇല്ലാത്ത നടപടി മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം. പിഎം ശ്രീ പദ്ധതി. എതിർപ്പ് അറിയിച്ച്‌ സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയു രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയെ ഒറ്റുക്കൊടുത്തു എന്ന് എകെഎസ്ടിയു പറഞ്ഞു. NEP കേരളത്തില്‍ നടപ്പാക്കാൻ സർക്കാർ നീക്കം കരിദിനമായി ഇന്ന് ആചരിക്കുമെന്നും. പിഎം ശ്രീ പദ്ധതിയില്‍ സിപിഎം മുന്നണിമര്യാദ ലംഘിച്ചെന്ന് ആര്‍ജെഡിയും ആരോപിച്ചു. നയപരമായ നിലപാടെടുക്കുമ്ബോള്‍ പാലിക്കേണ്ട മര്യാദ സിപിഎം പാലിച്ചില്ല. കാര്‍ഷിക മേഖലയില്‍ ഫണ്ട് വാങ്ങുന്നത് പോലെയല്ല വിദ്യാഭ്യാസ മേഖലയില്‍ ഫണ്ട് വാങ്ങുന്നതെന്നും എന്നും പുതിയ തലമുറയെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു.

പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സംസ്ഥാന കൗണ്‍സിലിന് ഉറപ്പും നല്‍കിയതാണ്. സമ്മർദം തുടരുന്നതിനിടെ ആലോചനകള്‍ പോലും ഇല്ലാതെ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയില്‍ ഒപ്പുവച്ചത് രണ്ടാം കക്ഷി എന്ന പരിഗണന പോലും ഇല്ലാതെയാണ് എന്ന കടുത്ത അമർഷത്തിലാണ് സിപിഐ. മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചപ്പോഴും മറുപടി നല്‍കാത്തത് പദ്ധതിയില്‍ ഒപ്പുവെക്കാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് എന്നാണ്‌ വിലയിരുത്തല്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി മറ്റൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ബിനോയ്‌ വിശ്വം വ്യക്തമാക്കിയത് . എന്നാല്‍ ഈ നിലപാടുകളെ പാടെ അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *