ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറായി ഇട്ട യുവാവിനെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി സ്വദേശി 28 വയസുള്ള ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്ബാവൂരിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
അതിനിടെ രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, തന്റെ വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ചർ ആയി ഇടുകയും ചെയ്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂർ പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തൃക്കാക്കരയില്‍ നിന്നുമാണ് പൊലീസ് പ്രതിയെ പിടി കൂടിയത്.