ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് വ്യാപാര കരാര്‍ ഉപയോഗിച്ച്‌; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് വ്യാപാര കരാർ ഉപയോഗിച്ചാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച്‌ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തില്‍ ഇടപെട്ടത് പോലെയാണ് തായ്‌ലൻഡ്-കംബോഡിയ വിഷയത്തിലും ഇടപെട്ടത്. വ്യാപാരം തർക്കങ്ങള്‍ തീർക്കാൻ ഉപാധിയാക്കുന്നതില്‍ അഭിമാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മില്‍ ആണവയുദ്ധം ഒഴിവാക്കിയത് തന്‍റെ ഇടപെടല്‍ കൊണ്ടാണെന്നും വ്യാപാരബന്ധം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *