കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിർമാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എൻഎസ്‌എസ് യൂണിറ്റ് ഏറ്റെടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
വീട് നിർമാണത്തിനായി 12,80000 തുക സർക്കാർ കൈമാറും. NSS ന്റെ സംസ്ഥാന കോർഡിനേറ്ററും MG യൂണിവേഴ്‌സിറ്റിയിലെ NSS കോർഡിനേറ്ററും സ്ഥലം MLA സി. കെ ആശയും ചേർന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.