നിപ ; കേന്ദ്ര സംഘം കേരളത്തില്‍ പരിശോധനയ്ക്ക് എത്തും

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവില്‍ 173 പേരാണ് നിപ സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ട ക്വാറന്റീനില്‍ കഴിയുന്നത്.

തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് കേരളത്തില്‍ എത്തുക. നിലവില്‍ കേരളത്തിലെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്ബർക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതോടെ പനി ബാധിതർ നാലായി.

യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *