കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു.
വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് വിദഗ്ധൻ കൂടിയായ അദ്ദേഹം രണ്ടു മാസം മുമ്ബാണ് സാമൂതിരിയായി സ്ഥാനമേറ്റത്.
ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ താമസക്കാരനായ കെ.സി.ആർ. രാജ നാല്പതു വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്- മാനേജ്മെന്റ് അധ്യയന- മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി മേഖലയിലെ സജീവസാ ന്നിധ്യമായിരുന്നു. എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ സ്ഥാപക ഡയറക്ടർ, ജിഐഡിസി രാജ്ജു ഷോർഫ് റോഫേല്‍ മാ നേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസർ, മുംബൈ മാനേജ്മെന്റ് അസോസി യേഷൻ ഗവേഷണവിഭാഗം ചെയർമാൻ, അഹ മ്മദാബാദ് മാനേജ്മെന്റ് അസോസിയേഷൻ അക്കാദമിക് അഡ്വൈസർ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ഗള്‍ഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു. കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം പരേ തയായ മഹാദേവി തമ്ബുരാട്ടിയുടെയും പരേതനായ ജാതവേദൻ നമ്ബൂതിരിയുടെയും ഏകമകനാണ്. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കള്‍: കല്യാണി രാജ മേനോൻ (ബെംഗളൂരൂ), നാരായണ്‍മേനോൻ (യുഎസ്എ). മരു മക്കള്‍: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവില്‍ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ)