ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്‌ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്‌ആര്‍ടിസി അല്ല നിലവിലുള്ളതെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.

ബി.ഗണേഷ് കുമാര്‍. കെഎസ്‌ആര്‍ടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്‌കൂള്‍ എന്നിവയിലൂടെ കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ധിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയില്‍ ശീതീകരിച്ച ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീമിയം എസി ബസുകള്‍ ദിവസേന ശരാശരി പതിനായിരം രൂപയുടെ ലാഭമുണ്ടാക്കി. ഡ്രൈവിംഗ് സ്‌കൂള്‍ 35 ലക്ഷത്തിന്റെയും മുന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസ് 52 ലക്ഷത്തിന്റെയും ലാഭമുണ്ടാക്കിയെന്നും കെഎസ്‌ആര്‍ടിസി കാര്‍ഡ് വഴി രണ്ടര കോടി രുപ അഡ്വാന്‍സായി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് ടൂറിസം വഴിയുള്ള വരുമാനം നാല് മാസം കൊണ്ട് ഏഴ് കോടിയില്‍ നിന്ന് 14 കോടിയിലെത്തി. ഈ മാസം അവസാനത്തോടെ പുതിയ ബസുകള്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *