രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 3758 പേർക്കാണ് നിലവില്‍ കൊവിഡ് ഉള്ളത്.
ഇതില്‍ 1400 കൊവിഡ് കേസുകള്‍ കേരളത്തിലാണ്.
മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വർധനവുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.