കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. റൂള്‍ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല എന്നും സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നുമാണ് വിവരാവകാശ കമ്മീഷന്റെ നിരീക്ഷണം.
പ്രധാന കോടതികള്‍ കോടതി നടപടികള്‍ തല്‍സമയം നല്‍കുന്നു. അപ്പോഴാണ് കീഴ് കോടതികള്‍ അപേക്ഷിക്കുന്ന വിവരങ്ങള്‍ പോലും നിഷേധിക്കുന്നത്. ഇത് കുറ്റകരവും ശിക്ഷാർഹവുമെന്നും വിവരാവകാശ കമ്മീഷണർ എ അബ്ദുല്‍ ഹക്കീം വ്യക്തമാക്കി.