ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നാലാം ദിനവും ഒരു തുമ്ബും കിട്ടാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകല്‍ നടന്നിട്ട് നാല് ദിവസമായി.
ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ തുടര്‍ച്ചയായ ദൃശ്യങ്ങള്‍ കിട്ടുന്നില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.
2014 ന് ശേഷം രജിസ്റ്റര്‍ ചെയ്ത സ്വഫ്റ്റ് ഡിസയര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനോടും കാര്‍ കമ്ബനിയോടും തേടി. റേഞ്ച് ഡിഎജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.