പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.
നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്സില്‍ കുറിച്ചു.
രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സില്‍ കുറിച്ചു. ഇന്ത്യ നടത്തിയ സര്‍ജിക്കൈല്‍ സ്ട്രൈക്കിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എക്സില്‍ കുറിച്ചു. തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണതിനെന്നും ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
പാക് ഭീകര കേന്ദ്രങ്ങള്‍ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. ഇന്ത്യൻ സേനയില്‍ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങള്‍ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും എകെ ആന്റണി വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂർണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.