രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മുൻ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ.
ആന്‍റണി അഭിപ്രായപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നു. പൂർണ പിന്തുണ നല്‍കുന്നു.
ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രമാണ്. പാകിസ്ഥാന്‍റെ നിലനില്‍പ്പുതന്നെ ഭീകരതയില്‍ ഊന്നിയാണ്. ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്. സൈന്യത്തില്‍ നിന്നു കൂടുതല്‍ നടപടി പ്രതീക്ഷിക്കുന്നുവെന്നും എ കെ ആന്‍റണി പറഞ്ഞു.