കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ്; വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരം: പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉണ്ടായില്ലെങ്കില്‍ ആണ് അത്ഭുതമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്ബോള്‍ ചോരുന്നത് അവരുടെ വോട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ചോർച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. എന്നാല്‍ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ആരോപണം ഉന്നയിക്കുമ്ബോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണം.

ചോർച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. കാർഡ് മാറ്റി കളിക്കുമ്ബോള്‍ ഉണ്ടാക്കുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ്. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *