ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിർമാണത്തിലിരുന്ന റെയില്‍വേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്.
അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു.
ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തില്‍പ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകള്‍ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.