ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പ്രത്യേക വാട്സാപ് ഗ്രൂപ്പുണ്ടാക്കി വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്.
വിവാദമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കെ ഗോപാലകൃഷ്ണന് ആയിരുന്നു ഗ്രൂപ്പ് അഡ്മിന്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് നിര്‍മിച്ചതെന്നുമാണ് ഗോപാലകൃഷ്ണന് നല്കുന്ന വിശദീകരണം. തന്റെ ഫോണ്‍ കോണ്ടാക്ടുകള് ചേര്‍ത്ത് 11 വാട്സാപ് ഗ്രൂപ്പ് ആണ് നിര്മിക്കപ്പെട്ടെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
സര്‍വീസിലെ മുതിര്‍ന്ന ഓഫീര്‍മാരും വാട്സാപ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ ചേര്‍ത്ത ചില ഓഫിസര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗോപാലകൃഷ്ണന് ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പില്‍ അംഗങ്ങളായവരെ അറിയിക്കുകയായിരുന്നു.