രാജ്യത്തെ മദ്രസകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനം എടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ.
മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് പോകണം. മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാര്‍ വാദം കള്ളമാണെന്നും പ്രിയങ്ക് കനൂൻഗോ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ നയം മുസ്‌ലീം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകള്‍ നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിരുന്നു. മദ്രസ ബോർഡുകള്‍ നിർത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകള്‍ക്കും മദ്രസ ബോർഡുകള്‍ക്കും ധനസഹായം നല്‍കുന്നത് നിർത്തലാക്കണമെന്നും കത്തില്‍ നിർദ്ദേശിച്ചിട്ടുണ്ട്.