ബജന്‍ലാല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജസ്ഥാനില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സംസ്ഥാനം നിയന്ത്രിക്കാനാകുന്നില്ലെന്നും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു. യുവാക്കളേയും കര്‍ഷകരേയും വഞ്ചിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.