നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനിയുടെ ആഡംബരജീവിത്തത്തിന്റെ സോത്രസ് കണ്ടെത്താൻ പോലീസ്.
വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതി നീക്കം. ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുൻപ് വിചാരണക്കോടതിയില്‍ ഹാജരാകാനെത്തിയ സുനി 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ യാത്ര 30 ലക്ഷത്തിന്റെ കാറിലാണ്.
പള്‍സർ സുനി ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം കാണിക്കുന്ന ആഡംബരങ്ങളുടെ സാമ്ബത്തിക സ്രോതസ്സു കണ്ടെത്താനാണ് പൊലീസ് അന്വേഷണം തുടങ്ങിയത് .വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ, സുനില്‍കുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനില്‍കുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയില്‍ സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടർന്നു.