എന്തൊക്കെ സംഭവിച്ചാലും രാജിവെക്കുന്ന കാര്യമില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. തന്നെ എംഎല്‍എയാക്കിയത് ജനങ്ങളാണെന്നും അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഞായറാഴ്ച നിലമ്ബൂരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളോട് ചിലത് നേരിട്ട് പറയാനുണ്ടെന്നും തന്റെ കയ്യില്‍ എല്ലാത്തിനും തെളിവുകളുണ്ടെന്നും അന്‍വര്‍ പറഞ്ഞു.പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. പൂരം കലക്കിയ സംഭവത്തിലും കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിലും അന്‍വര്‍ പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അദ്ദേഗം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു.
പിണറായി വിജയന് എന്ന സൂര്യന് കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.