അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം.
കേരള അനാട്ടമി ആക്‌ട് പ്രകാരമാണ് തീരുമാനം. തര്‍ക്കം ഉയര്‍ന്നതോടെയാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവൈാദവും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്ന് തേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി കേട്ടുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു. വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ എം എല്‍ സജീവന്‍ ആവര്‍ത്തിച്ചു. രണ്ട് സാക്ഷികളും ഇതേ നിലപാട് എടുത്തു. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. മകള്‍ ആശ എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ അരുണ്‍ ആന്റണിയും എബിയും ആണ് സാക്ഷികള്‍.