ചൂരല്‍മലയിലെ റിസോര്‍ട്ടിലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുതേടി രക്ഷാപ്രവര്‍ത്തകര്‍

ചൂരല്‍മലയിലെ റിസോർട്ടില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയരുകയാണ്.

മുണ്ടക്കൈയിലെ ട്രീവാലി റിസോർ‌ട്ടില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൂടം കൊണ്ട് കോണ്‍‌ക്രീട്ട് കെട്ടിടങ്ങള്‍ പൊളിച്ചും മേല്‍ക്കൂരകള്‍ വലിച്ചുനീക്കിയും മറ്റുമാണ് കെട്ടിടാവശിഷ്ടങ്ങള്‍‌ക്കിടയിലെ മൃതദേഹങ്ങള്‍ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കെട്ടിടാവശിഷ്ടങ്ങള്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുകയാണ്. മുട്ടൊപ്പം ചെളിയില്‍ പുതഞ്ഞുനിന്നാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ ജോലികള്‍ ചെയ്യുന്നത്.

അട്ടമലയില്‍ കുടുങ്ങിക്കിടക്കുന്ന 500ലേറെ ആളുകളെ പുറത്തെത്തിച്ചെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 191 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 50 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചില്‍ നടത്താൻ ദൗത്യസംഘം പുലർ‌ച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചില്‍ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. അട്ടമലയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *