പുലിപ്പേടിയില്‍ ഇലക്‌ട്രോണിക് സിറ്റി; സിസിടിവിയില്‍ ദൃശ്യങ്ങള്‍, തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

പുള്ളിപ്പുലി ഇറങ്ങിയതിനെ തുടർന്ന് ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്‍റെ പ്രത്യേക ദൗത്യസേന.

കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. 17ന് പുലര്‍ച്ചെ ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പ്പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.

പിന്നീട് പുലിയെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്‍റെ കാമറയില്‍ പതിയുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യാപകമായി തിരച്ചില്‍ നടത്തുന്നത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്നും സ്ഥലത്ത് അസ്വഭാവികമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.

ഈമാസം രണ്ടിന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാര്‍പ്പിട കേന്ദ്രത്തില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *