നടൻ വിനോദ് തോമസി(47)നെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാത്രി 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11ന് വിനോദ് ബാറിലെത്തിയതായി പറയുന്നു.പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്.എച്ച്.ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
