ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വെറും ഷോയാണെന്ന് തുറന്നടിച്ച് മുതിർന്ന നടി ശാരദ.
തന്റെ കാലത്തും ദുരനുഭവം ഉണ്ടായിട്ടുണ്ട്. മാനം പോകുമെന്ന് ഭയന്നാണ് ആരും ഒന്നും പുറത്തുപറയാതിരുന്നത് എന്നും ശാരദ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഇത് ഷോയാണ്. ഇപ്പോള്‍ നാം വയനാടിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. എത് പേരാണ് അവിടെ മരിച്ചത്. കുട്ടികള്‍ അനാഥരായി. വലിയ ദുരന്തമാണ് ജില്ലയില്‍ ഉണ്ടായത്.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. പ്രായം 80 നോട് അടുക്കുന്നു. പലകാര്യങ്ങളും മറന്നു. ഇതേക്കുറിച്ച് ഹേമ മേഡത്തോട് ചോദിക്കുകയായിരിക്കും നല്ലത്. അഞ്ചാറ് വർഷം മുൻപ് നടന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ഓർക്കുന്നില്ല. എന്തൊക്കെയാണ് റിപ്പോർട്ടില്‍ താൻ എഴുതിയത് എന്നും ഓർമ്മയില്ലെന്നും ശാരദ വ്യക്തമാക്കി.
തന്റെ കാലത്തും സിനിമയില്‍ പല നടിമാരും അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മാനം പോകുമെന്ന് കരുതിയും അവസരങ്ങള്‍ ഇല്ലാതാകുമെന്ന് ഭയന്നുമാണ് ആരും പുറത്ത് പറയാതെ ഇരുന്നത്. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാൻ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.