സിബിഐക്ക് മുകളിലല്ല ഇഡിയെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
സിബിഐയുടെ തീരുമാനങ്ങള്‍ മാനിക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ട്. സിബിഐയുമായി വിരുദ്ധ നിലപാട് ഉണ്ടാകരുത്. സൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകണം. കള്ളപ്പണം വഴി സമ്ബത്തുണ്ടാക്കി എന്ന അനുമാനത്തില്‍ ഇഡിക്ക് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.