കർണാടകയിലെ സ്വകാര്യ വ്യവസായ മേഖലയില്‍ കന്നടിഗർക്ക്75 ശതമാനം വരെ ജോലി സംവരണം ലക്ഷ്യമിട്ട് സർക്കാർ തയാറാക്കിയ ബില്ലിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി കർണാടക ഹൈകോടതി തള്ളി.
ബില്ലിന്റെ ഭരണഘടന സാധുത ചോദ്യംചെയ്ത് ഡോ. ആർ. അമൃത ലക്ഷ്മി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
ബില്ലിലെ ഭരണഘടനാപരമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതുവരെഅത് പിൻവലിക്കണമെന്നും നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിനും ഹരിയാനക്കും സമാനമായ തൊഴില്‍ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആ സംസ്ഥാനങ്ങളിലെ ഹൈകോടതികള്‍ വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഹരജിയില്‍ എതിർക്കുന്നത് ഒരു ബില്ലിനെ മാത്രമാണെന്നും അതിന്നിയമത്തിന്റെ സ്വഭാവം വന്നിട്ടില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഹര്‍ജി അനവസരത്തിലുള്ളതാണെന്നുപറഞ്ഞ കോടതി,