വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
നിലവില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കല്‍ ദുഷ്‌ക്കരമാണെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. തകര്‍ന്ന രണ്ട് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിര്‍മിക്കുമെന്നും ടൗണ്‍ ഷിപ്പ് മാതൃകയിലായിരിക്കും നിര്‍മാണമെന്നും മന്ത്രി പറഞ്ഞു
അതേസമയം സ്‌കൂള്‍ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് ചേരും.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, സ്‌കൂള്‍ വിദ്യാഭ്യാസ അധികൃതര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കര്‍മ്മപദ്ധതി യോഗം ചര്‍ച്ച ചെയ്യും.